വ്യാജ ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

Posted on: April 13, 2018 1:29 pm | Last updated: April 13, 2018 at 2:21 pm

ആലപ്പുഴ: ഗുജറാത്തില്‍ വ്യാജ ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ(ജാവേദ്) പിതാവ് ചാരുംമൂട് താമരക്കുളം കൊട്ടയ്ക്കാട്ട്‌ശേരില്‍ മണലൊടി തെക്കേതില്‍ ഗോപിനാഥന്‍ പിള്ള(78)മരിച്ചു. ഈ മാസം 11ന് വയലാറില്‍ ഉണ്ടായ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നു.

2004 ജൂണ്‍ 15ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍വെച്ചാണ് പ്രാണേഷ് കുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ വെടിയേറ്റ് മരിച്ചത്. തീവ്രവാദികളാണെന്ന് ആരോപിച്ച് വ്യാജ ഏറ്റ്മുട്ടലിലൂടെയാണ് ഇവരെ കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവരെ പ്രതിയാക്കി മകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള കേസ് നടത്തിവരവെയാണ ഗോപിനാഥന്‍ പിള്ളയുടെ അന്ത്യം.