വെള്ളിയാഴ്ച്ച മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Posted on: April 12, 2018 9:51 pm | Last updated: April 13, 2018 at 11:15 am

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരത്തിലേക്ക്. മെഡിക്കല്‍ കോളജ് ഒഴികെയുളള ആശുപത്രികളിലെ ഡോക്ടര്‍മാരാണു വെള്ളിയാഴ്ച്ച മുതല്‍ പണിമുടക്കുന്നത്. ഒ പി സമയം കൂട്ടിയതിലും ജീവനക്കാരുടെ എണ്ണം കൂട്ടാത്തതിലും പ്രതിഷേധിച്ചാണു സമരം.

സമരത്തിനിടയിലും അത്യാഹിത വിഭാഗം സാധാരണപോലെ പ്രവര്‍ത്തിക്കും. ശനിയാഴ്ച മുതല്‍ കിടത്തി ചികിത്സയും നിര്‍ത്തുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.