പത്തുവര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതി പിടിയില്‍

Posted on: April 12, 2018 7:28 pm | Last updated: April 12, 2018 at 10:23 pm

തിരുവല്ല: പത്തുവര്‍ഷം മുമ്പ് നന്നൂരില്‍ നടന്ന കൊലപാതകത്തിലെ പ്രതി പോലീസ് പിടിയില്‍. നന്നൂര്‍ അരുണ്‍കുമാര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളിലൊരാളാണ് പിടിയിലായത്. അരുണ്‍കുമാറിന്റെ അടുത്ത ബന്ധുവാണ് ഇപ്പോള്‍ പിടിയിലായത്.

പത്ത് വര്‍ഷം മുമ്പ് കേസന്വേഷണം നടന്നിരുന്നപ്പോള്‍ ഇപ്പോള്‍ പിടിയിലായ പ്രതിയിലേക്ക് ഒരു തരത്തിലുള്ള അന്വേഷണവും എത്തിയിരുന്നില്ല. എന്നാല്‍ ഈയിടെ ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് കേസിന്റെ പുനരന്വേഷണത്തിന് സാഹചര്യമൊരുക്കിയത്. കൊലപാതകം നടക്കുമ്പോള്‍ 15 വയസ്സ് മാ്ത്രമാണ് ഇയാള്‍ക്ക് പ്രായമുണ്ടായിരുന്നത്. ഇയാളുടെ രണ്ട് കൂട്ടുപ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.