Connect with us

Business

ഇന്ത്യ പാലസ് അൽ ഐനിൽ പ്രവർത്തനം ആരംഭിച്ചു 

Published

|

Last Updated

അബുദാബി: യു എ ഇ യിലെ പ്രശസ്ത ഹോട്ടൽ സംരംഭമായ ഇന്ത്യ പാലസ് റസ്‌റ്റോറന്റ് അൽ ഐനിൽ പ്രവർത്തനം ആരംഭിച്ചു. അൽ ഐൻ ടൗൺ സെന്ററിൽ  ശൈഖ സലാമ മസ്ജിദിനു സമീപം യു എ ഇ സഹിഷ്ണതകാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ ഉൽഘാടനം ചെയ്തു. ഇന്ത്യ പാലസിന്റെ യു എ ഇ യിലെ 13-ാമത് ശാഖയാണ് അൽഐനിൽ തുറന്നത്.
അൽഐനിലെ പുതിയശാഖ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ മറ്റൊരു ചുവടുവെപ്പാണെന്ന് എസ്എഫ്‌സി ഗ്രൂപ്പ്എം ഡി കെമുരളീധരൻ പറഞ്ഞു. ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ ഞങ്ങളുടെ  സംരംഭം ഉൽഘാടനം ചെയ്തത് ഞങ്ങളുടെ വലിയ ഭാഗ്യമാണ്. അതിന് ഞങ്ങൾ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും മുരളീധരൻ വ്യക്തമാക്കി. ചടങ്ങിൽ യു എ ഇ യിലെ പ്രമുഖ വ്യക്തികളും വ്യവസായ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
1997 ൽഅബുദാബി സലാം സ്ട്രീറ്റിലാണ് ആദ്യ ഇന്ത്യാ പാലസ്‌റസ്റ്ററന്റ് ആരംഭിച്ചത്. ഗതകാല മുഗൾ രുചികളുടെ രസക്കൂട്ടാണ് ഇന്ത്യാ പാലസിൽ നൽകി വരുന്നത്. ഇന്ത്യൻ ഭക്ഷണത്തോടൊപ്പം പരമ്പരാഗത ഇന്ത്യൻ വാദ്യ സംഗീതവും കരകൗശല വസ്തുക്കളും ഇന്ത്യാ പാലസ്‌ റസ്റ്ററന്റിന്റെ പ്രത്യേകതയാണ്. രുചികരമായ ഇന്ത്യൻ ഭക്ഷണം, തനത് ചേരുവകളുപയോഗിച്ച് മികച്ച ആതിഥ്യമര്യാദയോടെ നൽകുക എന്നതാണ്  ഞങ്ങളുടെലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
എസ് എഫ് സി ഗ്രൂപ്പിന്റെ കീഴിലുളള ഇന്ത്യാ പാലസ്‌റെസ്റ്ററന്റിന് 2017 ൽ തുടർച്ചയായ മൂന്നാം തവണ ദുബായ്‌ സർവ്വീസ് എക്‌സലൻസ് സ്‌കീംഅവാർഡും 2018 ൽ ശൈഖ് ഖലീഫ എക്‌സലൻസ് സ്‌കീംഅവാർഡ് നൽകുന്ന ക്വാളിറ്റി അപ്പ്രീസിയേഷൻ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

Latest