Connect with us

National

രാജ്യത്തെ മുഴുവന്‍ നദികളുടേയും അധികാരം കേന്ദ്രത്തിന് നല്‍കാനാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കാനായി രാജ്യത്തെ എല്ലാ നദികളുടേയും തടാകങ്ങളുടേയും അധികാരം കേന്ദ്രസര്‍ക്കാറിന് നല്‍കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. നദീ ജല തര്‍ക്കം പരിഹരിക്കാനായി ഇത്തരമൊരു വിധി പ്രസ്താവിക്കാനാകില്ലെന്നും തര്‍ക്കപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും കോടതി പറഞ്ഞു.

കാവേരി, മുല്ലപ്പെരിയാര്‍ തുടങ്ങിയ നദികള്‍ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ നദികളുടേയും തടാകങ്ങളുടേയും അധികാരം കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Latest