ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു; പൂനത്തിനും മനുവിനും സ്വര്‍ണം

Posted on: April 8, 2018 9:25 am | Last updated: April 8, 2018 at 3:19 pm

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണ്ണം. ഭാരദ്വോഹനത്തില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 16കാരിയായ മനു ഭാക്കറുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

ബോക്‌സിങ്ങില്‍ മേരി കോം സെമിഫൈനലിലെത്തിയതോടെ ഇന്ത്യക്ക് ഒരു മെഡല്‍കൂടിയെന്ന് ഉറപ്പായി. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ധു വെള്ളിയും സ്വന്തമാക്കി. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്താണിപ്പോള്‍