മലബാര്‍ മെഡിക്കല്‍ കോളജിലെ പത്ത് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കണം: മേല്‍നോട്ട സമിതി

Posted on: April 7, 2018 4:02 pm | Last updated: April 7, 2018 at 4:02 pm

ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളജിലെ പത്ത് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി. കോളജില്‍ 2016-17 വര്‍ഷത്തില്‍ പ്രവേശനം നേടിയവരുടെ പ്രവേശനം റദ്ദാക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.

ഇത് സംബന്ധിച്ച് സമിതി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. സമിതിയുെട ഇടപെടല്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.