ദേശീയ വനിതാ കരാട്ട താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍

Posted on: April 7, 2018 2:12 pm | Last updated: April 7, 2018 at 3:49 pm

കര്‍നാല്‍:ഹരിയാനയില്‍ ദേശീയ വനിതാ കരാട്ട താരത്തെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്്തിട്ടുണ്ട്. കരാട്ട ക്ലാസ് കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയ 21 കാരിക്കൊപ്പം പോലീസുകാരനായ യാസീനും കയറി. തുടര്‍ന്ന് യുവതിയോട് ഇയാള്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും യുവതി നല്‍കിയില്ല. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമച്ചപ്പോള്‍ യുവതി പ്രതിരോധിക്കുകയും ഓട്ടോ ഡ്രൈവറോട് വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് ഓട്ടോ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വനിതാ സ്‌റ്റേഷനിലെ പോലീസുകാര്‍ യുവതിയെ സഹായിക്കുന്നതിന് പകരം ശാസിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം റോഹ്തക് എസ് പി പങ്കജ് നെയ്‌നിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയെടുത്തത്്.