National
ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്: വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
 
		
      																					
              
              
            ന്യൂഡല്‍ഹി: ശക്തമായ പൊടിക്കാറ്റിനേയും മഴയേയും തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിളിറങ്ങേണ്ടിയിരുന്ന 24 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.അമത്സറിലേക്കാണ് കൂടുതല്‍ വിമാനങ്ങളും വഴി്തിരിച്ചുവിട്ടത്. ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടലും നീട്ടിവെച്ചിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
പൊടിക്കാറ്റ് മൂലം നഗരത്തിലെ വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ലഭിച്ച കാറ്റും മഴയും ഡല്‍ഹിയിലെ കടുത്ത ചൂടിനെ ശമിപ്പിച്ചിട്ടുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

