ഏപ്രില്‍ ഒമ്പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍

Posted on: April 5, 2018 12:56 pm | Last updated: April 5, 2018 at 3:43 pm

കോട്ടയം: ഈ മാസം ഒമ്പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ദളിത് ഐക്യവേദി തീരുമാനം. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.