Connect with us

Kerala

കണ്ണൂര്‍ ജയിലിലെ ഹാക്കിംഗ്: ഫയലുകള്‍ വീണ്ടെടുക്കാന്‍ പി ഡബ്ല്യു ഡി

Published

|

Last Updated

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ ഫയലുകള്‍ വീണ്ടെടുക്കാന്‍ ജയില്‍ സൂപ്രണ്ട് പി ഡബ്ല്യൂ ഡിയുടെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിന്റെ സഹായം തേടി.

തിരുവനന്തപുരത്തുള്ള പി ഡബ്ല്യൂ ഡി അധികൃതര്‍ രണ്ട് ദിവസത്തിനുള്ളില്‍ ജയിലിലെത്തി ഫയലുകള്‍ വീണ്ടെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ കൈക്കൊള്ളും.

അതേസമയം, ഫയലുകള്‍ ഹാക്ക് ചെയ്ത ശേഷം 1216 ഡോളര്‍ ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോട് ക്രാബ് എന്ന സൈറ്റില്‍ നിന്നാണ് സന്ദേശം വന്നത്. ഹാക്ക് ചെയ്ത ഫയലുകള്‍ക്ക് എക്സ്റ്റന്‍ഷന്‍ പേരുകള്‍ക്കൊപ്പം ഡോട് ക്രാബ് എന്ന പേര് കൂടി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഡോട് ക്രാബ് ലോകത്ത് അമ്പതിനായിരത്തോളം കമ്പ്യൂട്ടറുകള്‍ ഇതിനകം ഹാക്ക് ചെയ്തിട്ടുണ്ടെന്ന് മനസ്സിലായതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍, ജയിലിലെ തന്ത്രപ്രധാന ഫയലുകളൊന്നും കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തതിലൂടെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. കോടതികളിലേക്കും മറ്റും നല്‍കിയ കത്തുകളുടെ സോഫ്റ്റ് കോപ്പികളാണ് ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറിലുണ്ടായിരുന്നതത്രെ.