സന്തോഷ് ട്രോഫി: കേരളാ ടീമിന് നിയമസഭയുടെ അഭിനന്ദനം

Posted on: April 3, 2018 11:51 am | Last updated: April 3, 2018 at 2:56 pm
സന്തോഷ് ട്രോഫി കിരീടവുമായി കേരളാ താരങ്ങള്‍ കൊച്ചിയില്‍ എത്തിയപ്പോള്‍

തിരുവനന്തപുരം: നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് നിയമസഭയുടെ അഭിനന്ദനം. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കായികതാരങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും കളിക്കളങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കായികമന്ത്രി എ സി മൊയ്തീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ താരങ്ങളെയും കോച്ചിനെയും അഭിനന്ദിച്ചു. കളിക്കാര്‍ക്കുള്ള പാരിതോഷികം സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. കോഴിക്കോട്ട് നടന്ന ദേശീയ വോളിയില്‍ ചാമ്പ്യന്മാരായ കേരളാ ടീമിനേയും സഭ അഭിനന്ദിച്ചു.