വൈസനിയം സമാപനം: പ്രചാരണോദ്ഘാടനം കാന്തപുരം നിര്‍വഹിച്ചു

Posted on: April 3, 2018 6:17 am | Last updated: April 3, 2018 at 12:21 am
SHARE
മലപ്പുറം മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയം സമാപന സംഗമത്തിന്റെ പ്രചാരണോദ്ഘാടനം കാസര്‍കോട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നിര്‍വഹിക്കുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയം പരിപാടികളുടെ സമാപന സംഗമത്തിന്റെ പ്രചാരണോദ്ഘാടനം കാസര്‍കോട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുസ്്‌ലിയാര്‍ നിര്‍വഹിച്ചു. കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുമെന്ന് കാന്തപുരം പറഞ്ഞു. നാഥനില്ലാ കളരികളായി ക്യാമ്പസുകള്‍ മാറുന്നത് ആശങ്കയുളവാക്കുന്നതാണ്. വ്യക്തി- ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കേണ്ട ശ്രദ്ധ നല്‍കാതെ അരാജകത്വത്തിലേക്കു വിടുന്ന പ്രവണത അപകടകരമാണ്- അദ്ദേഹം പറഞ്ഞു.

രണ്ട് പതിറ്റാണ്ട് കാലത്തെ മഅ്ദിന്‍ അക്കാദമിയുടെ മുന്നേറ്റം അഭിമാനകരമാണെന്നും ധാര്‍മികബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഈ യത്‌നത്തില്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും കാന്തപുരം ഉണര്‍ത്തി. ഡിസംബറില്‍ നടക്കുന്ന വൈസനിയം സമ്മേളനത്തിന്റെ സന്ദേശം എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കുന്നതിന് സജീവമായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഡിസംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി രാജ്യത്തിനകത്തും പുറത്തും നടക്കുന്ന വിവിധ പ്രചാരണ പരിപാടികള്‍ക്ക് ഇതോടെ ഔദ്യോഗിക തുടക്കമായി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങങ്ങളിലും വിദേശ നാടുകളിലും വിളംബര സമ്മേളനങ്ങള്‍ നടക്കും.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അധ്യക്ഷനായിരുന്നു. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി കല്ലക്കട്ട, ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അബ്ദുര്‍റഹ്്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അലവി തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅ്ദി, മുഹമ്മദ് സഖാഫി പാത്തൂര്‍ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here