Connect with us

Kerala

കൈക്കൂലി: വില്ലേജ് ഓഫീസറും അസിസ്റ്റന്റും അറസ്റ്റില്‍

Published

|

Last Updated

രാഘേഷ് കുമാര്‍, ബഷീര്‍

താമരശ്ശേരി: ക്വാറി നടത്തിപ്പുകാരില്‍ നിന്നും അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ജീവനക്കാര്‍ അറസ്റ്റില്‍. താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ബഷീര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് രാഘേഷ് കുമാര്‍ എന്നിവരെയാണ് വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് ഡി വൈ എസ് പി. ജി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം ജോളി തോമസ് എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കരിങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമായി ക്വാറി നടത്തിപ്പുകാരനായ മുക്കം സ്വദേശി രാജേഷ് വില്ലേജ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നിരസിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെങ്കിലും രേഖകള്‍ അനുവധിച്ചില്ല. പിന്നീട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ ബഷീര്‍ ഫോണില്‍ വിളിച്ച് ഒരു ക്വാറിക്ക് അഞ്ച് ലക്ഷം വീതം പതിനഞ്ച് ലക്ഷം നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് അറിയിച്ചു. രണ്ട് ക്വാറിക്ക് അഞ്ച് ലക്ഷം നല്‍കാമെന്ന് നടത്തിപ്പുകാര്‍ അറിയിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് പണം നല്‍കാന്‍ ധാരണയായത്. പണിമുടക്ക് ദിവസം വില്ലേജോഫീസില്‍ ആളുണ്ടാവില്ലെന്നും അഡ്വാന്‍സ് തുകയായി അന്‍പതിനായിരം രൂപ എത്തിക്കണമെന്നും ബഷീര്‍ അറിയിച്ചു. ഇതോടെ വിവരം വിവരം വിജിലന്‍സിനെ അറിയിക്കുകയും വിജിലന്‍സിന്റെ നിര്‍ദ്ധേശ പ്രകാരം രാജേഷിന്റെ സഹായിയായ ശിവകുമാര്‍ ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫിസിലെത്തി പണം കൈമാറുകയുമായിരുന്നു. ഫിനോഫ്തിലിന്‍ പുരട്ടിയ രണ്ടായിരം രൂപയുടെ 25 നോട്ടുകളാണ് ശിവകുമാര്‍ ബഷീറിന് കൈമാറിയത്. ഇത് ബഷീര്‍ വാങ്ങി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ രാഘേഷ് കുമാറിനെ ഏല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ വിജിലന്‍സ് സംഘം വില്ലേജോഫീസിലെത്തി അലമാരയില്‍ ഒളിപ്പിച്ചു വെച്ച പണം കണ്ടെടുക്കുകയും രണ്ടുപേരെയു അറസ്റ്റ് ചെയ്യുകയുമായിരുന്നു. അനുമതി നല്‍കിയാലും സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ വില്ലേജിന് അധികാരമുണ്ടെന്നും അത് ഒഴിവാക്കാന്‍ പ്രതിമാസം നിശ്ചിത സംഖ്യ വില്ലേജില്‍ എത്തിക്കണമെന്നും സംഖ്യ എത്രയാണെന്ന് പിന്നീട് അറിയിക്കുമെന്നും ബഷീര്‍ പറഞ്ഞിരുന്നതായി ശിവകുമാര്‍ പറഞ്ഞു.

സി ഐ മാരായ എം സജീവ് കുമാര്‍, കെ കെ വിനോദന്‍, എസ് ഐ മാരായ പ്രേമാനന്ദന്‍, വേണുഗോപാലന്‍, അലി, എ എസ് ഐ മുരളീധരന്‍, സി പി ഒ മാരായ അനില്‍ ധനേഷ്, ശിവാനന്ദന്‍, നിസാര്‍, പ്രകാശന്‍, സജിത്ത്, ശൈലേഷ്, റിനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കെത്തിയത്. ബഷീറിന് കോടികളുടെ ആസ്ഥിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുക്കത്തെ വീട്ടിലും കോടഞ്ചേരിയിലെ പരവതാനി ഫര്‍ണീച്ചറിലും വിജിലന്‍സ് പരിശോധന നടത്തി. സ്വത്ത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ഡി വൈ എസ് പി സാബു പറഞ്ഞു. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

 

.

---- facebook comment plugin here -----

Latest