Connect with us

Kerala

വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: പാമ്പാടി ക്രോസ് റോഡ് സ്‌കൂള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു

Published

|

Last Updated

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. ഇവര്‍ പാമ്പാടി ക്രോസ് റോഡ് സ്‌കൂള്‍ അടിച്ചു തകര്‍ത്തു.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയത് സ്‌കൂള്‍ അധിക്യതരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണെന്നും വിദ്യാര്‍ഥിയെ മനപ്പൂര്‍വം തോല്‍പ്പിക്കുകയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സ്‌കൂളിന്റെ നിരവധി ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. പോലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.

 

---- facebook comment plugin here -----

Latest