Connect with us

National

സഞ്ചരിക്കുന്ന 'ആഡംബര ഹോട്ടലു'മായി ഇന്ത്യന്‍ റെയില്‍വേ

Published

|

Last Updated

ആഢംബര കോച്ചിന്റെ ഉള്‍ഭാഗം

ന്യൂഡല്‍ഹി: സഞ്ചരിക്കുന്ന ആഡംബര ഹോട്ടലിന്റെ പ്രതീതി ജനിപ്പിക്കുന്ന കോച്ചുകള്‍ ഘടിപ്പിച്ച ട്രെയിന്‍ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. അത്യാധുനിക സജ്ജീകരണങ്ങളുമായാണ് ശീതീകരിച്ച പുതിയ കോച്ചുകള്‍ ഇറക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറികളും അതിനോട് ചേര്‍ന്നുള്ള ശുചീമുറികളും ലിവിംഗ് റൂമും അടുക്കളയും ചേര്‍ന്നതാണ് ഓരോ കോച്ചും.

സഞ്ചരിക്കുന്ന വീട് എന്ന പ്രതീതിയാണ് ട്രെയിനിനുള്ളത്. വെള്ളിയാഴ്ച ഓള്‍ഡ് ഡെല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ജമ്മു കാശ്മീരിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയിലെ സ്വകാര്യ ടൂറിസം കമ്പനി ഉപഭോക്താക്കളായിരുന്നു ആദ്യ യാത്രക്കാര്‍.

ഇത്തരത്തിലുള്ള 336 സലൂണ്‍ കോച്ചുകള്‍ രാജ്യത്തെ റെല്‍വെ സോണുകള്‍ക്കായി നല്‍കുമെന്നും അതില്‍ 62 എ സി കോച്ചുകളുണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഹോട്ടലില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ട്രെയിനില്‍ ലഭിക്കും. യാത്രക്കാരുടെ സേവനത്തിനായി പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചാര്‍ട്ടേഡ് സംവിധാനമായിട്ടാണ് ഈ കോച്ചുകള്‍ ലഭിക്കുക. പിന്നീട് ഗതാഗത സംവിധാനത്തിലും ഇതുപയോഗിക്കും.

നേരത്തെ റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് വിമാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് ഇത്തരം കോച്ചുകള്‍ നല്‍കിയിരുന്നു. എന്നാല്‍, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ ആഡംബര കോച്ചുകള്‍ പുറത്തിറക്കുന്നത് ഇതാദ്യമായാണ്. ആഢംബര കോച്ച് ചാര്‍ട് ചെയ്യാന്‍ രണ്ട് ലക്ഷം രൂപ വേണമെന്ന് ഐ ആര്‍ ടി സി വക്താക്കള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest