ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറേണ്ടവരല്ല പോലീസ്: എം എം മണി

Posted on: March 26, 2018 7:35 pm | Last updated: March 26, 2018 at 7:36 pm

തിരുവനന്തപുരം: ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറേണ്ടവരല്ല പോലീസെന്ന് വൈദ്യുത മന്ത്രി എം എം മണി. പോലീസിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിനിടെയാണ് മന്ത്രിസഭയിലെ ഒരംഗം തന്നെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. പോലീസ് ജനാധിപത്യപരമായി പെരുമാറണം. നീതിന്യായ സംവിധാനം ഉടച്ചുവാര്‍ക്കണം. പോലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് യോജിപ്പില്ലെന്നും സംവിധാനത്തില്‍ പുനരാലോചനവേണമെന്നും മന്ത്രി വ്യക്തമാക്കി.

ഇതേ വിഷയം ഉന്നയിച്ച് രാവിലെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയും ചെയ്തിരുന്നു.