Connect with us

Kerala

ദേശീയപാതാ വികസനം: അലൈന്‍മെന്റ് മാറ്റില്ല

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി- മംഗലാപുരം ദേശീയപാത വികസിപ്പിക്കുന്നതിന് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ വരെ അംഗീകരിച്ച അലൈന്‍മെന്റില്‍ മാറ്റം വരുത്താനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പി കെ അബ്ദുറബ്ബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി ജി സുധാകരന്‍.

മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ടാണ് അലൈന്‍മെന്റാണ് അംഗീകരിച്ചതെന്നും ഇതില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് സര്‍ക്കാറിനെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നശേഷം മൂന്ന് തവണയാണ് യോഗം വിളിച്ചത്. പരാതികളുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാറിന് കൈമാറും. ആരാധനാലയങ്ങളൊന്നും അലൈന്‍മെന്റില്‍ ഉള്‍പ്പെടുന്നില്ല. 2013ലെ നിയമം അനുസരിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും അല്ലാതെയുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മുതല്‍ വെങ്ങളം വരെയുളള ഭാഗത്ത്്് സെന്റിന് ഏഴ് ലക്ഷത്തിന് മുകളിലാണ് നഷ്ടപരിഹാരം നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ മുസ്്്‌ലിം ലീഗിലെ ചില നേതാക്കളുടെ സ്ഥലം ഒഴിവാക്കി. അലൈമെന്റിന്റെ കാര്യത്തില്‍ പരാതിയുള്ളവര്‍ക്ക്്് കേന്ദ്ര സര്‍ക്കാറിനെയോ ദേശീയപാതാ അതോറിറ്റിയെയോ സമീപിക്കാം. ഒരു ആരാധനാലയവും ഇപ്പോഴുള്ള അലൈമെന്റി ല്‍ പോകുന്നില്ല. ഇക്കാര്യത്തില്‍ വികാരത്തിന്റെ പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിപ്രദേശം സന്ദര്‍ശിക്കാനോ നാശനഷ്ടങ്ങളും മറ്റും കണക്കാക്കാനോ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനോ പരാതി നിര്‍ദേശിക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്ന്്് പി കെ അബ്ദുറബ്ബ് ആരോപിച്ചു. പ്രദേശത്തെ ഒരാള്‍ പോലും റോഡ് വികസനത്തെ എതിര്‍ക്കുന്നില്ല. കക്കാട്, വെന്നിയൂര്‍, പാലച്ചിറമാട്, ചേലേമ്പ്ര, ചേളാരി തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായി മനസ്സിലാക്കാം. പുതിയ അലൈന്‍മെന്റ് പ്രകാരം നിരവധി വീടുകളും ആരാധനാലയങ്ങളും ഖബര്‍സ്ഥാനുകളും മതപഠന സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. തിരൂരങ്ങാടിയിലെ കക്കാട് പ്രദേശത്തെ വളവ് നിവര്‍ത്താന്‍ രൂപം നല്‍കിയ അലൈന്‍മെന്റിലൂടെ വലിയ വളവാണ് ഉണ്ടാകുന്നത്. കക്കാട് ശ്രീപുരാന്തക ക്ഷേത്രത്തിന്റെ 50 സെന്റ് ഭൂമിയും ജുമുഅ മസ്ജിദ് ഖബര്‍സ്ഥാന്റെ ഗണ്യമായ ഭാഗവും മിഫ്താഹുല്‍ ഉലും മദ്‌റസ പൂര്‍ണമായും പൊളിച്ചുമാറ്റപ്പെടും. പള്ളിക്കും മദ്‌റസക്കും ഇടയില്‍ 20 വീടുകള്‍ പോകും. പെരുവണ്ണ ക്ലാരി പഞ്ചായത്തിലെ പാലച്ചിറമാട് ഭാഗത്ത് 50 വീടുകളാണ് നഷ്ടപ്പെടുന്നതെന്നും പി കെ അബ്ദുറബ്ബ് പറഞ്ഞു.

മന്ത്രി ജി സുധാകരനെ മുഖ്യമന്ത്രി തിരുത്തി
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി ജി സുധാകരനെ നിയമസഭയില്‍ മുഖ്യമന്ത്രി തിരുത്തി. പി കെ അബ്ദുറബ്ബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവെയാണ് ജി സുധാകരനെ മുഖ്യമന്ത്രി തിരുത്തിയത്.

ജില്ലാ കലക്ടര്‍മാരെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാറാണെന്നും ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് കലക്ടര്‍മാരാണെന്നും അവര്‍ സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുളളവരല്ലെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അപ്പോഴാണ് മുഖ്യമന്ത്രി എഴുന്നേറ്റത്. കലക്ടര്‍മാര്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴിലുളള ഉദ്യോഗസ്ഥരാണെന്നും അവരുടെ നടപടികളില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.