Connect with us

National

നാടകം തുടരുന്നു; അവിശ്വാസ പ്രമേയം ഇന്നും പരിഗണിച്ചില്ല

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാതെ ലോക്‌സഭ തുടര്‍ച്ചയായ 14ാം ദിവസവും പിരിഞ്ഞു. ബഹളത്തിടെ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന നിലപാടില്‍ ലോക്‌സഭാ സ്പീക്കര്‍ ഉറച്ചുനിന്നു. മോദി സര്‍ക്കാറിനെതിരെ തെലുഗു ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

നേരത്തെ, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരുന്നു. സഭ പുനരാരംഭിച്ചപ്പോഴും ബഹളം തുടര്‍ന്നു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. വോട്ടെടുപ്പ് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണുന്ന കാര്യം പരിഗണനയിലാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തില്‍ രാജ്യസഭയില്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡു കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഒരു പാര്‍ട്ടിയല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിക്കാര്‍ ദിവസവും സഭയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഈ മോശം കാഴ്ചകള്‍ ജനം കാണാതിരിക്കാനാണ് സഭ നിര്‍ത്തിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹളത്തിനിടെ പരമാവധി ഗ്രാറ്റുവിറ്റി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തുന്ന ബില്ല് ചര്‍ച്ച കൂടാതെ രാജ്യസഭ പാസാക്കി.