Connect with us

International

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 110 പെണ്‍കുട്ടികള്‍ തിരിച്ചെത്തി

Published

|

Last Updated

അബൂജ: നൈജീരിയയിലെ ദാപ്ചി പട്ടണത്തില്‍നിന്നും തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ തിരിച്ചെത്തി. നാട്ടുകാരെ ഉദ്ധരിച്ച് ബി ബി സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാഹനവ്യൂഹ്ത്തില്‍ 110 പെണ്‍കുട്ടികള്‍ ഇന്ന് രാവിലെ തിരിച്ചെത്തിയതായി നാട്ടുകാര്‍ പറഞ്ഞു.

ഇവരുടെ മോചനം സാധ്യമായതെങ്ങിനെയെന്ന് വ്യക്തമല്ല. അതേ സമയം അഞ്ച് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്്്. ഒരു മാസം മുമ്പാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

Latest