Connect with us

National

അജ്മീര്‍ ദര്‍ഗയിലേക്ക് മോദി വിരിപ്പ് സമര്‍പ്പിച്ചു

Published

|

Last Updated

അജ്മീര്‍: കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, അജ്മീര്‍ ശരീഫിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ദര്‍ഗ സന്ദര്‍ശിച്ചു. ദര്‍ഗയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിരിപ്പ് സമര്‍പ്പിച്ചു. ദര്‍ഗയിലെ 806 ാം ഉറൂസ് വേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഖാജയുടെ അനുയായികള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

വിവിധ ഇന്ത്യന്‍ തത്വശാസ്ത്രങ്ങളുടെ അടിസ്ഥാനം സമാധാനം, ഐക്യം, മൈത്രി എന്നിവയാണെന്നും സൂഫിസം അതിലൊന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹത്തായ ആത്മീയ പൈതൃകത്തിന്റെ പ്രതീകമാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

ഇസ്‌ലാമിന്റെയും മൊത്തം മനുഷ്യരാശിയുടെയും ഏറ്റവും വലിയ ശത്രുവാണ് ഭീകരതയെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇതാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ തത്വങ്ങളിലേയും അധ്യാപനങ്ങളിലേയും കാതലായ സന്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.