തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കവെ വെടിയുതിര്‍ന്ന് യുവാവ് മരിച്ചു

Posted on: March 17, 2018 1:07 pm | Last updated: March 17, 2018 at 1:07 pm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുനിന്നും വീണ്ടുമൊരു സെല്‍ഫി ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത്തവണ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടം. 23കാരനായ വിജയ് സിംഗ് ആണ് മരിച്ചത്.

സിംഗും സുഹ്യത്തും തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കവെ തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.