Connect with us

Kerala

ഫേസ്ബുക്ക് ഷെയര്‍: ചെങ്ങന്നൂര്‍ ഡി വൈ എസ് പിക്ക് സ്ഥാനചലനം

Published

|

Last Updated

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന് വോട്ട് അഭ്യര്‍ഥിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ചെങ്ങന്നൂര്‍ ഡി വൈ എസ് പി അനീഷ് വി കോരയെ സ്ഥലം മാറ്റി. ആലപ്പുഴ ഡി സി സി പ്രസിഡന്റ് എം ലിജു തിരഞ്ഞെടുപ്പ് കമ്മീഷണര്‍, ഡി ജി പി എന്നിവര്‍ക്ക് ഡി വൈ എസ് പിക്കെതിരെ പരാതി നല്‍കിയിരുന്നു. കായംകുളത്തേക്കാണ് സ്ഥലം മാറ്റം. കായംകുളം ഡി വൈ എസ് പിയെ ചെങ്ങന്നൂരിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.