Connect with us

National

സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണം: സൂത്രധാരനെ വധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെകഴിഞ്ഞ മാസം ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഫ്തി വഖാസിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.

തെക്കന്‍ കശ്മീരിലെ ഹത്തിവാര ലെതാപോറയില്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് മുഫ്തി വഖാസിനെ വധിച്ചത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

കഴിഞ്ഞ മാസം( ഫെബ്രുവരി 10ന്) ആണ് സുന്‍ജുവാന്‍ ഭീകരാക്രമണം നടന്നത്. സൈനികക്യാമ്പില്‍ നുഴഞ്ഞുകയറിയ സംഘം ആറു സൈനികര്‍ അടക്കം ഏഴു പേരെ കൊലപ്പെടുത്തി. നുഴഞ്ഞുകയറിയ മൂന്ന് ഭീകരരെയും സൈന്യം വധിച്ചിരുന്നു. സൈനിക ക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരനായ മുഫ്തി വഖാസിനെ വധിക്കാനായത് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് സൈന്യം പ്രതികരിച്ചു.