പുതുയുഗ പിറവിയെന്ന് മോദി

Posted on: March 3, 2018 7:32 pm | Last updated: March 4, 2018 at 1:37 pm

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി നേടിയ വിജയം പുതുയുഗ പിറവിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ അക്രമശക്തികള്‍ക്കും ഭീഷണികള്‍ക്കും മേല്‍ ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയും കീഴ്‌പ്പെടുത്തിയിരിക്കുയാണ്.

പൂജ്യത്തില്‍ നിന്ന് 42 സീറ്റ് നേടി ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നില്‍ വികസന അജണ്ടയും പാര്‍ട്ടിയുടെ സംഘടനാ ശക്തിയുമാണ് വെളിവാക്കുന്നതെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു. സംസ്ഥാനം അര്‍ഹിക്കുന്ന തരത്തിലുള്ള സദ്ഭരണം കാഴ്ചവെക്കുമെന്നും മോദി വ്യക്തമാക്കി. ത്രിപുരയിലേയും നാഗാലാന്‍ഡിലെയും മേഘാലയയിലേയും ജനങ്ങള്‍ സംസാരിച്ചു തടുങ്ങി. സദ്ഭരണ അജന്‍ഡയെ പിന്തുണച്ച ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ബിജെപിയുടെ സഖ്യ കക്ഷികള്‍ക്കും നന്ദി പറയുന്നു.