പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കാ​ന്‍ 33 ശ​ത​മാ​നം മാ​ര്‍​ക്ക് മ​തി​യെ​ന്ന് സി​ബി​എ​സ്‌ഇ

Posted on: February 28, 2018 10:21 pm | Last updated: February 28, 2018 at 10:21 pm

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കാ​ന്‍ 33 ശ​ത​മാ​നം മാ​ര്‍​ക്ക് മ​തി​യെ​ന്ന് സി​ബി​എ​സ്‌ഇ​. ഇ​ന്‍റേണ​ലി​നും എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്കും ചേ​ര്‍​ന്നാണ് ഈ മാര്‍ക്ക്. വൊ​ക്കേ​ഷ​ണ​ല്‍ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കാ​ന്‍ ഇ​ന്‍റേണ​ലി​നും എ​ഴു​ത്തു പ​രീ​ക്ഷ​ക്കും വെ​വ്വേ​റെ 33 ശ​ത​മാ​നം മാ​ര്‍​ക്ക് ല​ഭി​ക്ക​ണം.
മാ​ര്‍​ച്ച്‌ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കാ​ന്‍ ഇ​ന്‍റേണ​ലിനും എ​ഴു​ത്തു പ​രീ​ക്ഷ​ക്കും വെ​വ്വേ​റെ 33 ശ​ത​മാ​നം മാ​ര്‍​ക്ക് വേ​ണ​മെ​ന്ന രീ​തി​യാ​ണ് സി​ബി​എ​സ്‌ഇ തി​രു​ത്തി​യ​ത്.

ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം സി​ബി​എ​സ്‌ഇ പു​റ​ത്തി​റ​ക്കി.