സഭ ഇന്നും പ്രക്ഷുബ്ധം; പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

Posted on: February 28, 2018 9:32 am | Last updated: February 28, 2018 at 11:52 am

തിരുവനന്തപുരം: ശുഐബ് വധക്കേസില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ചു. സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ ചോദ്യോത്തരവേള റദ്ദാക്കണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. തുടര്‍ച്ചയായ ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം, അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.