Connect with us

Kannur

പാചകവാതക സിലിന്‍ഡറിന് തീപ്പിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

കണ്ണൂര്‍: കണിച്ചാര്‍ വളയംചാലില്‍ പാചകവാതക സിലിന്‍ഡറിന് തീപ്പിടിച്ച് വീട്ടമ്മയടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വളയംചാലിലെ വെട്ടുനിരപ്പില്‍ റെജി, ഭാര്യാമാതാവ് സൂസമ്മ (60), പിതാവ് രാജന്‍ (68) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അടുപ്പില്‍നിന്ന് സിലിന്‍ഡറിലേക്ക് തീ പടര്‍ന്നാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

---- facebook comment plugin here -----

Latest