Connect with us

Gulf

ഖത്വറിൽ 10 മില്യണ്‍ ഗാലന്‍ മഴവെള്ളം നീക്കം ചെയ്തു

Published

|

Last Updated

ദോഹ: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രാജ്യത്ത് മഴ പെയ്തതിനെ തുടര്‍ന്ന് 10 മില്യണ്‍ ഗാലന്‍ മഴവെള്ളം നീക്കം ചെയ്തു. പൊതുശുചിത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ പൊതുനിരത്തില്‍ നിന്നും മറ്റുമായി 10 മില്യണ്‍ ഗാലന്‍ മഴവെള്ളം നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് റാസ്‌ലഫാനിലായിരുന്നു 15.9 മില്ലിമീറ്റര്‍. തൊട്ടുപിന്നില്‍ 13.7 മില്ലീമീറ്ററാണ് അല്‍ഗുവൈരിയ്യില്‍ പെയ്തത്. ദേശീയ മീറ്ററോളജി വകുപ്പാണ് കണക്കുകല്‍ രേഖപ്പെടുത്തിയത്.

മഴ പെയ്ത ഉടന്‍ മഴക്കെതടുതികള്‍ പഠിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ ജോയിന്റ് റെയിന്‍ഫാള്‍ എമര്‍ജന്‍സി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഴവെള്ള നീക്കുന്ന നടപടികള്‍ ആംരഭിച്ചത്. ഇന്നലെ ആറുമണി വരെ തുടര്‍ന്ന ഉദ്യമത്തിനൊടുവില്‍ 10 മില്യണ്‍ ഗാലന്‍ മഴവെള്ളമാണ് നീക്കം ചെയ്തതെന്ന് പൊതുശുചിത്വ വകുപ്പ് മേധാവി സൈദ് സഫര്‍മുബാറക് അല്‍ ശാഫി പറഞ്ഞു.
മുനിസിപ്പല്‍-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജായിന്റ് റെയിന്‍ഫാള്‍ എമര്‍ജന്‍സി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 424 ടാങ്കറുകളും, 522 തെഴിലാളികളെയും ഉപയോഗിച്ചായിരുന്നു മഴവെള്ളം നീക്കല്‍ യജ്ഞം പൂര്‍ത്തീകരിച്ചത്. #ാവിലെ ആറുമുതല്‍ വെകുന്നേരം ആറുവരെ തുടര്‍ന്ന യജ്ഞത്തില്‍ 2,325 ലോഡുകളിലായാണ് 10.2 മില്യണ്‍ ഗാലന്‍ വെള്ളം നീക്കിയിത്. മഴവെള്ളം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നായി 58 കോളുകള്‍ ലഭിച്ചതായും ഇവരുടെ പരാതിക്ക് ഉടന്‍ പരിഹാരം കണ്ടതായും അദ്ദേഹം പറഞ്ഞു.
അതേസമയം അശ്ഗാല്‍, സവില്‍ ഏവിയേഷന്‍ വകുപ്പിലെ ഖത്വര്‍ മെട്രോളജി, ജലവിഭാഗവുമായി ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ച ഇത്തരം നീക്കങ്ങള്‍ തുടരും. അതേസമയം ഏറെ കാത്തിരുന്ന മഴയെ ജനങ്ങള്‍ ആസ്വദിച്ചിരുന്നു. സോഷ്യന്‍ മീഡിയയല്‍ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറയിച്ചിട്ടുണ്ട്.
രാജ്യത്ത് വിവിധയിടങ്ങളില്‍ ലഭിച്ച മഴ ഇങ്ങനെ: അല്‍ റൂവീസ് 11.6 മില്ലീമീറ്റര്‍, ദോഹ എയര്‍പോര്‍ട്ട് 9.8 മില്ലീമീറ്റര്‍, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് 8.1 മില്ലീമീറ്റര്‍, അബു ഹമൗര്‍ 6.5 മില്ലീമീറ്റര്‍, ഉമ്മര്‍ ബാബും ദുഖാനും യഥാക്രമം 10.9 മില്ലീമീറ്ററും 8.8 മില്ലീമീറ്ററും, അല്‍ വഖ്‌റ 7.9 മില്ലീമീറ്റര്‍, മെസായിദ്, അല്‍ കരാറ, അല്‍ ബത്താന എന്നിവങ്ങളില്‍ അഞ്ചുമുതല്‍ 6 മില്ലിമീറ്റര്‍ വരെയും മഴ ലഭിച്ചു.

Latest