Connect with us

International

ജിന്‍ പിംഗ് അധികാരത്തില്‍ തുടരും; ഭരണഘടന പരിഷ്‌കരിക്കാന്‍ ചൈന

Published

|

Last Updated

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന് അനന്തമായി അധികാരത്തില്‍ തുടരാന്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഴിയൊരുക്കുന്നു. ഒരാള്‍ക്ക് രണ്ട് തവണ മാത്രമെ പ്രസിഡന്റ് പദത്തിലിരിക്കാന്‍ കഴയുവെന്ന ഭരണഘടനാ നിയമം എടുത്തുമാറ്റാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിലേറെ മുമ്പ് അധികാരമേറ്റ സി പാര്‍ട്ടിയില്‍ പരിഷ്‌കരണത്തിന്റെ വലിയ കുലുക്കമാണ് ഉണ്ടാക്കിയത്.

ആഴത്തില്‍ വേരോടിയ അഴിമതിയെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഒരിക്കലും തങ്ങളെ തൊടാനാവില്ലെന്ന് കരുതിപ്പോന്നിരുന്ന ഉന്നത നേതാക്കളെയടക്കം താഴെയിറക്കിയത് ഇതില്‍പ്പെടും. സി ക്ക് കാലഗണനയില്ലാതെ അധികാരത്തില്‍ തുടരാന്‍ അവസരമൊരുക്കുന്ന നിര്‍ദേശങ്ങള്‍ കേന്ദ്ര കമ്മറ്റിയാണ് മുന്നോട്ട് വെച്ചതെന്ന് സിന്‍ഹുവ വാര്‍ത്ത ഏജന്‍സി പറഞ്ഞു. നിര്‍ദേശങ്ങള്‍ വൈസ് പ്രസിഡന്റിനും അയച്ചിട്ടുണ്ട്.
രണ്ട് അഞ്ച് വര്‍ഷ കാലാവധി അവസാനിക്കാനിരിക്കെയാണ് 64കാരനായ ഷിയെ അധികാരത്തില്‍ നിലനിര്‍ത്താനായി ഭരണഘടനാ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. അതേ സമയം ഭരണഘടനാ പരിഷ്‌കരണങ്ങള്‍ പാര്‍ലിമെന്റ് അംഗീകരിക്കേണ്ടതുമുണ്ട്. നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് സി. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനമേറ്റിട്ടില്ല.

 

Latest