Kerala
ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; മണ്ണാര്‍ക്കാട് തിങ്കളാഴ്ച ഹര്‍ത്താല്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ വറോടന്‍ സിറാജുദീന്റെ മകന്‍ സഫീര്‍ (23) ആണ് കൊല്ലപ്പെട്ടത്.
കോടതിപ്പടിയിലെ തുണിക്കടയില്‍ കയറി മൂന്നംഗ സംഘമാണ് സഫീറിനെ കുത്തിയത്. സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. അക്രമി സംഘം ഓടി രക്ഷപെട്ടു.
നേരത്തെ കുന്തിപ്പുഴയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് പറയുന്നു. മരിച്ച സഫീര്‍ യൂത്ത് ലീഗ്, എം.എസ്.എഫ്.പ്രവത്തകനാണ്.
സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.
മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ മുസ്ലിംലീഗ് ആഹ്വാനം ചെയ്തു.