പറയേണ്ടതെല്ലാം തുറന്ന് പറയുന്ന പാര്‍ട്ടിയാണ് സിപിഐയെന്ന് കാനം രാജേന്ദ്രന്‍

Posted on: February 25, 2018 9:07 pm | Last updated: February 26, 2018 at 9:38 am

കഞ്ഞിക്കുഴി: പറയേണ്ടതെല്ലാം തുറന്ന് പറയുന്ന പാര്‍ട്ടിയാണ് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിഴല്‍യുദ്ധം നടത്തുന്ന ശീലം പാര്‍ട്ടിക്കില്ലെന്നും കാനം പറഞ്ഞു.

അഴിമതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ സമരത്തിന്റെ ഉല്‍പ്പന്നമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. അതിനെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. അഴിമതിയുടെ കാര്യത്തില്‍ കുറഞ്ഞ ഡിഗ്രിയോ കൂടിയ ഡിഗ്രിയോ ഇല്ല. അഴിമതി എല്ലാം അഴിമതി തന്നെയാണ്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ നിഴലിനോട് യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.