രാഷ്ട്രീയ ആക്രമണം സിപിഎമ്മിന്റെ സംസ്‌കാരമല്ല: സീതാറാം യെച്ചൂരി

Posted on: February 25, 2018 8:23 pm | Last updated: February 26, 2018 at 9:38 am
SHARE

തൃശൂര്‍: രാഷ്ട്രീയ ആക്രമണം സിപിഎമ്മിന്റെ സംസ്‌കാരമല്ലെന്ന് സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റുകാരെ ആക്രമിക്കാന്‍ ആരെങ്കിലുമെത്തിയാല്‍ അവരെ പ്രതിരോധിക്കുകയെന്നത് പാര്‍ട്ടിയുടെ ചുമതലയാണ്. പാളിച്ചകള്‍ ആരുടെയെങ്കിലും ഭാഗത്തു നിന്നുണ്ടായാല്‍ അതു തിരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും യെച്ചൂരി പറഞ്ഞു.

സിപിഎമ്മിനെ ശാരീരികമായി ആക്രമിക്കുന്നതാണു മറ്റുപാര്‍ട്ടികളുടെ ശ്രമം. എന്നാല്‍ അതൊന്നും വിലപ്പോവില്ല. ചെങ്കൊടിയെ നശിപ്പിക്കാന്‍ ശ്രമിച്ച ഹിറ്റ്‌ലര്‍ പരാജയപ്പെട്ടുവെന്നും അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനും അതിനു കഴിഞ്ഞില്ലെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ ജനാധിപത്യത്തിലെ നാലാം തൂണാണ്. അവര്‍ വാര്‍ത്തകള്‍ തെറ്റായി നല്‍കുന്നതു ശരിയല്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടമുണ്ടാക്കിയിട്ടുളളത് ഇന്ത്യയിലെ ധനികര്‍ മാത്രമാണ്. ഇതാണ് രണ്ട് ഇന്ത്യയെന്ന് പറയുന്നതെന്നും യെച്ചൂരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here