കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഐബ് വധക്കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു.
ഇത് അന്തസ്സുള്ള പണിയല്ലെന്നും ഫോണ്‍ ചോര്‍ത്തല്‍ നീചമായ മനസുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശുഐബ് വധവുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്ന് സുധാകരന്‍ പറഞ്ഞു.