മഅ്ദനിയുടെ ആരോഗ്യം; സര്‍ക്കാര്‍ നിസംഗത വെടിയണം

Posted on: February 23, 2018 8:51 pm | Last updated: February 23, 2018 at 8:51 pm

ദുബൈ: അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയും നിരവധി വിദഗ്ധ ചികിത്സ നേടിയിട്ടും രോഗശമനം ഉണ്ടാകാത്ത അവസ്ഥയാണ്. രോഗാവസ്ഥ മൂര്‍ഛിച്ചു ജീവന് പോലും ഭീഷണി നിലനില്‍ക്കുന്നു. ഈ അവസ്ഥയില്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കര്‍ണാടക സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് പി സി എഫ് ആവശ്യപ്പെട്ടു.

മഅ്ദനിക്ക് എതിരായി നീതിനിഷേധവും മനുഷ്യാവകാശലംഘനം അവസാനിപ്പിക്കണമെന്നും രോഗബാധിതനായി കഴിയുന്ന മഅ്ദനിക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിനും അനന്തമായി നീളുന്ന വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പി സി എഫ് ദുബൈ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മുഹമ്മദ് മഹ്‌റൂഫ് ഉദ്ഘാടനം ചെയ്തു. ആഫിക്ക് അലി അധ്യക്ഷത വഹിച്ചു. റഹീസ് ആലപ്പുഴ, ബാദുഷ കാളച്ചാല്‍, ഷബീര്‍ ചാവക്കാട്, നസീം വര്‍ക്കല, അസീസ് സേട്ട്, റഹീംആലുവ, ഹക്കീം വാഴക്കാല, അസീസ് ബാവ, മുസ്തഫാ മാറാക്കര തുടങ്ങിയവര്‍ സംസാരിച്ചു.