‘ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാന ആളാകട്ടെ’… കണ്ണീര്‍നനവോടെ ശുഐബിന്റെ പെങ്ങള്‍ മുഖ്യമന്ത്രിക്കെഴുതി

Posted on: February 23, 2018 10:48 am | Last updated: February 23, 2018 at 3:23 pm
SHARE

കണ്ണൂര്‍: ‘ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ ആളാവട്ടെ, ഇനി ആരും ഇതുപോലെ കൊല്ലപ്പെടാതിരിക്കട്ടെ’… എടയൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ ശുഐബിന്റെ പെങ്ങള്‍ സുമയ്യ മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിലെ വാക്കുകളാണിവ… ഇക്കയുടെ വേര്‍പാട് തന്ന ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല സുമയ്യ..

ശുഐബ്ക്ക ഞങ്ങള്‍ക്ക് വലിയ തുണയായിരുന്നു. വലിയ കൂട്ടായിരുന്നു. ഞങ്ങള്‍ക്ക് പോലും അറിയാത്ത ഒരുപാട് പേര്‍ക്ക് ഇക്ക ആശ്വാസവും താങ്ങും തണലുമായിരുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞതുമുതല്‍ ഇങ്ങോട്ട് ഒഴുകിയെത്തിയവര്‍ അത് സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി കൂടെയില്ലെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും സുമയ്യ കത്തില്‍ പറയുന്നു.

ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോയെന്നും സുമയ്യ ചോദിക്കുന്നു. സുമയ്യ കത്ത് ഇന്നലെ തപാല്‍ മാര്‍ഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here