ഡി എച്ച് എ ഹെല്‍ത് കെയര്‍ ഗ്രൂപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം വി പി എസ് ഹെല്‍ത് കെയറിന്

Posted on: February 22, 2018 9:05 pm | Last updated: February 22, 2018 at 9:05 pm
വി പി എസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും എം ഡിയുമായ ഡോ. ഷംഷീര്‍ വയലില്‍ അവാര്‍ഡ് സ്വീകരിക്കുന്നു

ദുബൈ: ദുബൈ ഹെല്‍ത് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദുബൈ ഇന്റര്‍നാഷണല്‍ ഹെല്‍ത് ടൂറിസം ഫോറത്തോടനുബന്ധിച്ചുള്ള ഹെല്‍ത് കെയര്‍ ഗ്രൂപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം വി പി എസ് ഹെല്‍ത് കെയര്‍ കരസ്ഥമാക്കി. ഗ്രൂപ്പിനു കീഴിലെ ബുര്‍ജീല്‍ ഹോസ്പിറ്റലിലെ അഡ്വാന്‍സ്ഡ് സര്‍ജറി വിഭാഗത്തിലെ അസ്ഥി ചികിത്സാ വിദഗ്ധന്‍ ഡോ. സമീഹ് തറബിച്ചി ഡി എച്ച് എയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും നേടി.

വി പി എസ് ഹെല്‍ത് കെയര്‍ ലഭ്യമാക്കുന്ന ആതുര സേവനങ്ങളും ആരോഗ്യ രംഗത്ത് നേടിയ മികവും അംഗീകരിക്കപ്പെടുന്നത് സന്തോഷം തരുന്നു. ഏറ്റവും ഉന്നതമായ ചികിത്സ ഏറ്റവും ഉചിതമായ നിരക്കിലും രീതിയിലും ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ ദൗത്യത്തിനു ലഭിക്കുന്ന ആശീര്‍വാദങ്ങളാണ് പുരസ്‌കാരങ്ങള്‍, വി പി എസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രതികരിച്ചു.

കഴിഞ്ഞ 17 വര്‍ഷമായി യു എ ഇയിലുള്ള ഡോ. സമീഹ് അസ്ഥിരോഗ ചികിത്സയില്‍ പ്രാഗത്ഭ്യം തെളിയിച്ച സര്‍ജനാണ്. പതിനായിരത്തിലേറെ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് അദ്ദേഹം. മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തെ ജോയന്റ് റിപ്ലേസ്‌മെന്റെ ഓര്‍ത്തോപീഡിക് സെന്ററായ ബുര്‍ജീല്‍ ഹോസ്പിറ്റലിലെ ചികിത്സാകേന്ദ്രം സ്ഥാപിച്ചതും അതിനു മേല്‍നോട്ടം വഹിക്കുന്നതും ഡോ. സമീഹാണ്.