കുട്ടികളുടെ ദൃശ്യങ്ങള്‍; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍ അറസ്റ്റില്‍

Posted on: February 22, 2018 8:10 pm | Last updated: February 22, 2018 at 8:10 pm

കനൗജ്: വാട്‌സാപ്പില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ചംഗ സംഘം സിബിഐയുടെ പിടിയിലായി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. കിഡ്‌സ് ട്രിപ്പിള്‍ എക്‌സ് എന്ന പേരിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. നിഖില്‍ വെര്‍മ യുപി കന്നോജ് സ്വദേശിയാണ്. ബികോം ബിരുദ ദാരിയാണ് നിഖില്‍. മുംബൈ സ്വദേശി സത്യേന്ദ്ര ചൗഹാന്‍, ഡല്‍ഹി സ്വദേശികളായ നാഫിസ് റാസ, സാഹിത്, നോയിഡ സ്വദേശി ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്.

വിവിധ രാജ്യങ്ങളില്‍ നിന്നടക്കം 119 പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ഓരോ അഡ്മിന്‍മാര്‍ക്കും ഉതുമായി ബന്ധപ്പെട്ട് സഹഗ്രുപ്പൂകള്‍ ഉള്ളതായും ഇതുവഴി വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇവരില്‍ നിന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും കണ്ടെത്തി.

ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യുഎസ്, മെക്‌സിക്കോ, ന്യൂസിലാന്റ്, ചൈന, നൈജീരിയ, ബ്രസീല്‍, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘങ്ങളുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു. വിവരങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറുമെന്നും സിബിഐ അറിയിച്ചു.