ഭാരതപ്പുഴക്ക് സംരക്ഷണമൊരുക്കുന്നു

Posted on: February 21, 2018 10:18 pm | Last updated: February 21, 2018 at 10:18 pm

ഒറ്റപ്പാലം: അഞ്ച് ലക്ഷം രൂപ ചെലവില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഭാരതപ്പുഴക്ക് സംരക്ഷണമൊരുക്കുന്നു. മായന്നൂര്‍ പാലത്തിന് സമീപം മുതല്‍ ഒന്നര കിലോമീറ്റര്‍ ദൂരം പുഴയിലെ കാടുകളും, ചപ്പുചവറുകളും നീക്കി വൃത്തിയാക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.

മാര്‍ച്ച് ആദ്യവാരത്തില്‍ അഞ്ച് ദിവസം കൊണ്ട് ഒന്നരകിലോമീറ്റര്‍ ദൂരം വൃത്തിയക്കാനാണ് ലക്ഷ്യമിടുന്നത്.
70 തൊഴിലാളികളെ നിയോഗിച്ച് നഗരസഭാ പരിധിയില്‍ 400 മീറ്റര്‍ വീതിയിലാണ് വൃത്തിയാക്കല്‍ പ്രവൃത്തി നടക്കുക. ഇതിന് കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും സന്നദ്ധ സംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും സഹായം ലഭ്യമാക്കും. മണ്ണൊലിപ്പ് തടഞ്ഞ് പുഴയുടെ വശങ്ങള്‍ സംരക്ഷിക്കണമെന്ന് ഇന്നലെ ചേര്‍ന്ന ആലോചനയോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷര്‍,കൗണ്‍സിലര്‍മാര്‍, അസോസിയേഷന്‍ ‘ാരവാഹികള്‍,സ്‌കൂള്‍ പ്രതിനിധികള്‍ പങ്കെടുത്തു.