Connect with us

Ongoing News

മൊബൈല്‍ ഫോണ്‍ നമ്പര്‍ 13 അക്കമാകാന്‍ പോകുന്നുവെന്ന ആശങ്കള്‍ക്ക് വിരാമം

Published

|

Last Updated

മുംബൈ: മൊബൈല്‍ ഫോണ്‍ നമ്പര്‍ 13 അക്കമാകാന്‍ പോകുന്നുവെന്ന ആശങ്കള്‍ക്ക് വിരാമം. മെഷീന്‍ ടു മെഷീന്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിം കാര്‍ഡുകളുടെ നമ്പറുകള്‍ മാത്രമേ 13 അക്കമായി മാറുകയുള്ളൂവെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു.

സൈ്വപിംഗ് മെഷീന്‍ പോലുള്ള ഡിവൈസുകളിലാണ് ഈ സിം ഉപയോഗിക്കുന്നത്. സാധാരണ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ സിം കാര്‍ഡ് നമ്പര്‍ പത്തക്കമായി തന്നെ തുടരും. പത്തക്ക നമ്പര്‍ സമ്പ്രദായം പരമാവധി ഉപയോക്താക്കളില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് നമ്പറിന്റ എണ്ണം മാറ്റുന്ന കാര്യം കേന്ദ്ര മന്ത്രാലയം ആലോചിക്കുന്നത്.

ജൂലൈ ഒന്നു മുതല്‍ എല്ലാ മൊബൈല്‍ നമ്പറുകളും പതിമൂന്ന് അക്കത്തിലേക്ക് മാറ്റുമെന്ന് ബിഎസ്എന്‍എല്‍ വാര്‍ത്ാകുറിപ്പിലൂടെ അറിയിച്ചു.

ഇത് സംബന്ധിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇവിടെ മനുഷ്യന്റെ സഹായമില്ലാതെ നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്നു. ഇത്തരം കണക്ഷനുകളുടെ നമ്പറാണ് 13 ഡിജിറ്റിലേക്ക് മാറ്റുന്നത്.

ഇത്തരം കമ്മ്യൂണിക്കേഷന്‍ സിസ്റ്റം സാധാരണയായി വെയര്‍ഹൗസ് മാനേജ്‌മെന്റ്, റോബോട്ടിക്‌സ്, ട്രാഫിക് കണ്‍ട്രോള്‍, ലോജിസ്റ്റിക്‌സ് സേവനങ്ങള്‍, വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നവര്‍, ഫ്‌ളീറ്റ് മാനേജ്‌മെന്റ് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.

Latest