Connect with us

National

അയോധ്യ റെയില്‍വേ സ്റ്റേഷന്‍ രാമക്ഷേത്ര മാതൃകയില്‍ പണിയുമെന്ന് കേന്ദ്രമന്ത്രി

Published

|

Last Updated

ലക്‌നോ: അയോധ്യയിലെ റെയില്‍വേ സ്റ്റേഷന്‍ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ പുതുക്കിപ്പണിയുമെന്ന് കേന്ദ്ര റെയില്‍വേ സഹ മന്ത്രി മനോജ് സിന്‍ഹ. ഇതിനുള്ള പദ്ധതി നിര്‍ദേശം റെയില്‍വേക്ക് ഉടന്‍ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ പുനരുദ്ധാരണത്തിനായി 80 കോടിയാണ് ചെലവിടുക. 200 കോടിയിലധികം രൂപയുടെ പദ്ധതികളാണ് നവീകരണ പദ്ധതികള്‍ക്ക് തറക്കല്ലിട്ട ശേഷം മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ് മാതൃകയില്‍ അയോധ്യയില്‍ നിന്ന് രാമേശ്വരത്തേക്ക് ട്രെയിന്‍ സര്‍വീസ് തുടങ്ങാനും സര്‍ക്കാര്‍ അലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.