വാക്കേറ്റം, ബഹളം; സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

Posted on: February 21, 2018 11:00 am | Last updated: February 21, 2018 at 2:03 pm
SHARE

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയൂരിലെ സുഐബിന്റെ കൊലപതകത്തെ തുടര്‍ന്ന് കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി വിൡച്ചുചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു.
യോഗത്തില്‍ കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യുഡിഎഫ് എംഎല്‍എമാരായ കെസി ജോസഫ്, സണ്ണി ജോസഫ്, കെഎം ഷാജി തുടങ്ങിയവര്‍ ബഹളംവെച്ചു. സിപിഎം എംഎല്‍എമാര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടാണോ തങ്ങളെ ഒഴിവാക്കിയതെന്ന് ഇവര്‍ ചോദിച്ചു. അതേസമയം, ഇത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വേണ്ടി മാത്രമായി വിളിച്ചു ചേര്‍ത്ത യോഗമാണെന്നും ജനപ്രതിനിധികളെ വിളിച്ചിട്ടില്ലെന്നും അത് പിന്നീട് വിളിച്ചു ചേര്‍ക്കുമെന്നും യോഗം വിളിച്ചുചേര്‍ത്ത മന്ത്രി എ കെ ബാലന്‍ പറഞ്ഞു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ അനുവദിച്ചില്ല. തുടര്‍ന്ന് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് പുറത്തേക്ക് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here