Kasargod
ശുഐബ് ഘാതകര്‍ക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം: എം എം ഹസ്സന്‍


ഡി സി സി നേതൃയോഗം കാസര്‍കോട്ട് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: മട്ടന്നൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ശുഐബിന്റെ ഘാതകര്‍ സജീവ സി പി എം പ്രവര്‍ത്തകരാണന്നും ഇവര്‍ മുഖ്യമന്ത്രിഉള്‍പ്പെടെയുള്ളവരോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരാണന്നും വ്യക്തമായിരിക്കെ ഉന്നതതതല അന്വേഷണം വേണമെന്ന് കെ പി സി സി പ്രസിഡന്റ്് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ എസ് പി യുടെ വെളിപ്പെടുത്തല്‍ അഭ്യന്തര വകുപ്പിന്റെ ഇന്നത്തെ ദുര്‍ബലാവസ്ഥ വ്യക്തമാക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമ രാഷ്ട്രീയത്തിനും നിയമ തകര്‍ച്ചയ്ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ ഏപ്രില്‍ ആദ്യവാരം കാസര്‍കോട് ് മുതല്‍ തിരുവനന്തപുരം വരെ ജനമോചനയാത്ര നടത്തും. ഇതിന്റെ ഭാഗമായി ജനസമ്പര്‍ക്ക പരിപാടികളും ഗാന്ധി സന്ദേശ പ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട പൈശാചിക കൊലപാതകങ്ങളില്‍ ഒന്നാണ് മട്ടന്നൂരില്‍ നടന്നതെന്ന് പരിപാടിയില്‍ സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു.