ബാങ്ക് തട്ടിപ്പ് ; വിപുല്‍ അംബാനിയെ അറസ്റ്റ് ചെയ്തു

Posted on: February 20, 2018 9:57 pm | Last updated: February 21, 2018 at 9:25 am

മുംബൈ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ കോടികള്‍ തട്ടിപ്പു നടത്തിയ നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വിപുല്‍ അംബാനിയെ മുബൈയില്‍ നിന്നും സിബിഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളെ സിബിഐ ഓഫിസില്‍ വിളിച്ചു വരുത്തി രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.

ഗീതാഞ്ജലി ഗ്രൂപ്പ് മാനേജര്‍ നിതന്‍ ഷാഹിയും മറ്റു നാലു പേരെയും സിബിഐ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഈ കേസില്‍ ആകെ 11 പേര്‍ അറസ്റ്റിലായി. മൂന്നു വര്‍ഷമായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ പദവിയിലുള്ള വിപുല്‍ അംബാനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ അനുജന്‍ നാഥുഭായ് അംബാനിയുടെ മകനാണ്.