കെ. സുധാകരന്‍ അനിശ്ചിത കാലത്തേക്ക് സമരം തുടരും

Posted on: February 20, 2018 2:49 pm | Last updated: February 20, 2018 at 2:49 pm

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ 22 വരെ നിരാഹാര സമരം തുടരും. 48 മണിക്കൂര്‍ സമരമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് സുധാകരന്‍ സമരം ആരംഭിച്ചത്.

കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാര്‍ഥ പ്രതികള്‍ ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ സമരം നീട്ടാന്‍ തീരുമാനിച്ചത്. അതേസമയം, നാളെ സര്‍ക്കാര്‍ വിളിച്ച സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസ് പിടികൂടിയ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെങ്കിലും യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും പുറത്താണുള്ളതെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞു.