മറ്റന്നാള്‍ കണ്ണൂരില്‍ സമാധാന യോഗം; കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് ചെന്നിത്തല

Posted on: February 19, 2018 12:58 pm | Last updated: February 19, 2018 at 3:15 pm

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഈ മാസം 21ന് സമാധാന യോഗം ചേരും. 21ന് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക.

സമാധാനയോഗം ചേരുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചതായും യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.