Gulf
പൈതൃക കല ആഘോഷം സമാപിച്ചു

അല്‍ ഐന്‍: എന്റെ പൈതൃകം എന്റെ ഉത്തരവാദിത്തം എന്ന ശീര്‍ഷകത്തില്‍ അല്‍ ഐന്‍ പാലസ് മ്യൂസിയത്തില്‍ അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് നടത്തിവരുന്ന പൈതൃക കലാ ആഘോഷം സമാപിച്ചു.
സമാപനത്തോടനുബന്ധിച്ചു കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടന്ന പരിപാടികളില്‍ അല്‍ മദീമ, അബ അല്‍ സല്‍ഫ്, അല്‍ റായു, അല്‍ ലൈവാ തുടങ്ങിയ കലകള്‍ ഒമാനില്‍ നിന്നുള്ള കലാകാരന്മാരും അല്‍ അദാഹ് (വാള് ഉപയോഗിച്ചുള്ള) നൃത്തവും അല്‍ അഷോരി തുടങ്ങിയ കലകള്‍ ബഹ്റൈനില്‍ നിന്നുള്ള കലാകാരന്മാരും അല്‍ അയ്യാല, അല്‍ ഹര്‍ബിയ, അല്‍ നബ്ധ തുടങ്ങിയ കലകള്‍ യു എ ഇ കലാകാരന്മാരും അവതരിപ്പിച്ചു.
ഇതിനോടനുബന്ധിച്ചു കുട്ടികള്‍ക്ക് വേണ്ടി വിദ്യാഭാസ, വിനോദ കളരികള്‍ സംഘടിപ്പിച്ചു. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരമ്പരാഗത, കരകൗശല വസ്തുക്കളുടെയും വിവിധ ഭക്ഷണ വിഭവങ്ങളുടെയും വാണിജ്യ സ്റ്റാളുകള്‍ പരിപാടിയുടെ മുഖ്യആകര്‍ഷണമായി