ശുഐബ് വധം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് കോടിയേരി

Posted on: February 18, 2018 6:23 pm | Last updated: February 18, 2018 at 9:43 pm
SHARE

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ എടയന്നൂരിലെ ശുഐബിനെ കൊലപ്പെടുത്തിയ കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാര്‍ട്ടി ആസൂത്രണം ചെയ്ത സംഭവമല്ല ഇത്. ഇത് അപലപനീയമാണ്. അക്രമങ്ങളും കൊലപാതകങ്ങളും നടത്തരുതെന്നാണ് സിപിഎം നിലപാട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാന്‍ പാടില്ലെന്നും യഥാര്‍ത്ഥ പ്രതികളെ പോലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി പറഞ്ഞു.

അതേസമയം, കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് വൈകുമെന്നാണ് കരുതുന്നത്. നാളെ രാവിലെ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. കേസിലെ പ്രതികളായ രണ്ട് പേര്‍ ഇന്ന് രാവിലെ രാവിലെ മാലൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ആകാശ് തില്ലങ്കേരി, റിജിന്‍രാജ് എന്നിവരാണ് കീഴടങ്ങിയത്. അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here