പരീക്ഷക്കിടെ കൃത്രിമം; ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പുറത്താക്കി

Posted on: February 17, 2018 11:24 pm | Last updated: February 17, 2018 at 11:24 pm

 

പാറ്റ്‌ന: ബിഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷക്കിടെ വഞ്ചന കാണിച്ചതിന് ആയിരത്തോളം വിദ്യാര്‍ഥികളെ പുറത്താക്കി. വെള്ളിയാഴ്ച അവസാനിച്ച പരീക്ഷക്കിടെയാണ് ഈ വിദ്യാര്‍ഥികള്‍ കൃത്രിമം കാണിച്ചതെന്ന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (ബി എസ് ഇ ബി) ചെയര്‍മാന്‍ ആനന്ദ് കിഷോര്‍ പറഞ്ഞു.
ഫെബ്രുവരി ആറ് മുതലാണ് പരീക്ഷ ആരംഭിച്ചത്. 25 വ്യാജ എക്‌സാമിനര്‍മാരും അറസ്റ്റിലായിട്ടുണ്ട്.

പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്നുവെന്ന് കാണിച്ച് രക്ഷിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബിഹാറിലെ പരീക്ഷകളില്‍ വ്യാപക കോപ്പിയടി നടന്നതായി നേരത്തെ വലിയ വിമര്‍ശമുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടാം ക്ലാസില്‍ ഏറ്റവുമധികം സ്‌കോര്‍ ചെയ്തയാള്‍ പ്രായത്തില്‍ കൃത്രിമം കാണിച്ച 42കാരനായിരുന്നു.