Connect with us

National

സ്വയംഭോഗം ചെയ്ത അയാളെ കണ്ടെത്തിയാല്‍ 25,000 രൂപ പാരിതോഷികം

Published

|

Last Updated

ന്യൂഡല്‍ഹി: ബസില്‍ സഞ്ചരിക്കുകയായിരുന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്ക് മുന്നില്‍ വെച്ച് ലൈംഗിക ചേഷ്ടകള്‍ കാണിച്ചയാളെ കണ്ടെത്തുന്നവര്‍ക്ക് ഡല്‍ഹി പോലീസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇയാളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. ഇയാളെ പിടികൂടാന്‍ ജനങ്ങളുടെ സഹായം ആവശ്യമാണെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പോലീസ് ഉറപ്പ് നല്‍കി.

കഴിഞ്ഞയാഴ്ചയാണ് ബസ് യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം വിദ്യാര്‍ഥിനി വീഡിയോ ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടത്. ബസില്‍ തനിക്ക് അടുത്തിരുന്നയാള്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. തുടര്‍ന്ന് വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

ബസില്‍ വെച്ച് ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും തന്നെ സഹായിക്കാന്‍ ആരും തയ്യാറായില്ലെന്ന് വിദ്യാര്‍ഥിനി പറയുന്നു.